പെരുമ്പാവൂര്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ആദ്യഘട്ടമായി രണ്ടായിരം സാനിറ്റൈസറുകള്‍ വിതരണം ചെയ്തു. പെരുമ്പാവൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ നടന്ന ചടങ്ങ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തുകളിലും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സാനിറ്റൈസറുകള്‍ വിതരണം ചെയ്യുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നിയോജകമണ്ഡലം പ്രസിഡൻ്റ് കമല്‍ ശശി അറിയിച്ചു.

കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.എം.എ സലാം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിജോ വര്‍ഗീസ്, ജില്ലാ ജനറല്‍ സെക്രട്ടറി സനല്‍ അവറാച്ചന്‍, നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ് ജിജോ മറ്റത്തില്‍, ജനറല്‍ സെക്രട്ടറി നിബാസ് ഓണമ്പിള്ളി, എസ്.എ മുഹമ്മദ്, പി.കെ മുഹമ്മദ്കുഞ്ഞ്, വി.എച്ച് മുഹമ്മദ്, അബ്ദുല്‍ നിസ്സാര്‍, ജോജി ജേക്കബ്, അരുണ്‍ കുമാര്‍ കെ.സി, ബിനോയ് അരീക്കല്‍, കുര്യന്‍ പോള്‍, ചെറിയാന്‍ ജോര്‍ജ്ജ്, ജെഫര്‍ റോഡ്രിഗസ്, അഭിലാഷ് മരുത്കവല, രാജേഷ് ഇരിങ്ങോള്‍, പി.എസ് അബുബക്കര്‍, ജെലിന്‍ രാജന്‍, മാത്യൂസ് കാക്കൂരാന്‍ എന്നിവര്‍ സംസാരിച്ചു.