പെരുമ്പാവൂർ: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കുന്നത്തുനാട് താലൂക്കിലെ മുഴുവൻ മസ്ജിദുകളിലെയും സംഘടിത ജമാഅത്ത് നമസ്ക്കാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവക്കാൻ കേരള മുസ്ലിം മഹൽ അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റി തീരുമാനിച്ചു. ചെയർമാൻ ഹാജി റ്റി.എച്ച് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.കെ.എം.എസ് മുഹമ്മദ് ഹാജി, എം.പി.അബ്ദുൽ ഖാദർ, എം.കെ.ഹംസ എന്നിവർ സംസാരിച്ചു.