scb-paravur-vadakkekar-
പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നിർമ്മിക്കുന്ന അമ്പതിനായിരം മാസ്കുകളുടെ നിർമ്മാണോദ്ഘാടനം യേശുദാസ് പറപ്പിള്ളി നിർവഹിക്കുന്നു.

പറവൂർ : പറവൂർ - വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കോറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അമ്പതിനായിരം മാസ്കുകൾ നിർമ്മിക്കും. ബാങ്കിന് കീഴിലുള്ളള ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് നിർമ്മാണം. ഇവ അണുവിമുക്തമാക്കി ആരോഗ്യവകുപ്പിന് കൈമാറും. നിർമാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.ബി. മനോജ്, സെക്രട്ടറി കെ.എസ്. ജെയ്സി, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.