പെരുമ്പാവൂര്‍: തോട്ടുവ മംഗലഭാരതി ആശ്രമത്തില്‍ ശ്രീനാരായണഗുരുവിൻ്റെ ശിഷ്യനും ഡോ.പല്പുവിൻ്റെ മകനും നാരായണ ഗുരുകുല സ്ഥാപകനുമായ നടരാജ ഗുരുവിൻ്റെ സമാധിദിനം ആചരിച്ചു. സ്വാമി ശിവദാസിൻ്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സ്വാമിനി ജ്യോതിര്‍മയി അനുഗ്രഹപ്രഭാഷണം നടത്തി. കെ.പി ലീലാമണി മുഖ്യപ്രഭാഷണം നടത്തി. എം.എം ഓമനക്കുട്ടന്‍, പ്രദീപ് മറ്റൂര്‍, ഹരികൃഷ്ണന്‍, ജ്യോതി, അഭിനയ, അശ്വതി, ആചാര്യ മല്ലികാദേവി എന്നിവര്‍ പ്രസംഗിച്ചു.