കൊച്ചി: കൊറോണയേക്കാൾ നൂറിരട്ടി വേഗത്തിൽ അതിനെ പ്രതിരോധിക്കാനുള്ള അറിവ് പ്രചരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ പറഞ്ഞു. കൊച്ചി കോർപ്പറേഷന്റെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്‌ക്വയറിൽ വച്ച് നടന്ന സാനിറ്റെസർ, ഹാൻഡ് വാഷ്, മാസ്‌ക് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഞ്ചിസ്‌ക്വയറിന് മുമ്പിലായി നഗരസഭ ബ്രേക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായി ഒരുക്കിയ ഹാൻഡ് വാഷ് കിയോസ്‌കിൽ കൊച്ചി മേയർ സൗമിനി ജെയിൻ നൽകിയ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി സാനിറ്റൈസർ ഉപയോഗിച്ചതിനു ശേഷമാണ് അദ്ദേഹം വേദിയിലെത്തിയത്.

ഡെപ്യൂട്ടി മേയർ പ്രേമകുമാർ, പ്രതിഭാ അൻസാരി, ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി നഗരസഭ ഹെൽത്ത് വിഭാഗം തയ്യാറാക്കിയ സാനിറ്റെസറാണ് പൊതുജനങ്ങൾക്ക് വിതരണം ചെയ്തത്.