പനങ്ങാട്: സംസ്ഥാനത്തെ പൊതുപരീക്ഷകൾ മാറ്റിവെക്കുകയും വീണ്ടും എന്ന് നടത്തുമെന്ന് പ്രഖ്യാപിക്കാതിരിക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ ചോദ്യപേപ്പറുകളുടെ സുരക്ഷിതത്വവും ജീവനക്കാരുടെ ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്തു ഹയർ സെക്കൻഡറി ചോദ്യപേപ്പറുകൾ ബാങ്ക് ലോക്കറിലേയ്ക്കോ ട്രഷറികളിലേക്കോ മാറ്റണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈആവശ്യം ഉന്നയിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി. സംസ്ഥാനപ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി എൻവി. മധു, ഷിനോജ് പാപ്പച്ചൻ, സി.എ. വ്യാനസ് തുടങ്ങിയവർ സംസാരിച്ചു.