തൃക്കാക്കര : കൊറോണ മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിലെ ജനത്തിരക്ക് ഒഴിവാക്കാൻ പുത്തൻ ആശയവുമായി കാക്കനാട് സൺറൈസ് ആശുപത്രി. ഹോസ്പിറ്റൽ കംസ് ഹോം എന്ന പദ്ധതിയുടെ ഉത്‌ഘാടനം പി.ടി.തോമസ് എം.എൽ.എ നിർവഹിച്ചു. 9961866777 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചാൽ ആശുപത്രിയിലെ മെഡിക്കൽ ടീം വീടുകളിലെത്തും. ആരോഗ്യമേഖലയ്ക്ക് മാതൃകയാക്കാവുന്ന നവീന ആശയമാണ് സൺറൈസ് നടപ്പിലാക്കുന്നതെന്ന് പി.ടി. തോമസ് പറഞ്ഞു. സൺറൈസ് ഹോസ്പിറ്റൽ ചെയർമാൻ ഹഫീസ് റഹ്മാൻ, എം.ഡി. പർവീൺ ഹഫീസ്, സുഭാഷ് സ്‌കറിയ, മെഡിക്കൽ ഡയറക്ടർ ഡോ: കെ.ആർ. പ്രതാപ് കുമാർ, ജനറൽ മാനേജർ എ. മുഹമ്മദ് റിയാസ്, വാർഡ് കൗൺസിലർ പി.എം. യൂസഫ് തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമല്ല, എല്ലാത്തരം രോഗികൾക്കും ഈ സംവിധാനം ഉപയോഗിക്കാമെന്ന് മെഡിക്കൽ ഡയറക്ടർ ഡോ: കെ.ആർ. പ്രതാപ് കുമാർ അറിയിച്ചു. ആദ്യഘട്ടത്തിൽ തൃക്കാക്കര മുൻസിപ്പാലിറ്റി മേഖലയിൽ മാത്രമായിരിക്കും പദ്ധതിയുടെ സേവനം.