kufosbudget
കേരള ഫിഷറീസ് സമുദ്ര പഠന സർ വകലാശാലയുടെ ബഡ്‌ജറ്റ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ അവതരിപ്പിക്കുന്നു.

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല അടുത്ത അദ്ധ്യയനവർഷം മുതൽ ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കും. ഇതിനായി ഓൺലൈൻ ഡിസ്റ്റൻസ് ലേണിംഗ് ഡയറക്ടറേറ്റ് ആരംഭിക്കും. സമുദ്രപരിസ്ഥിതി വിദ്യാഭ്യാസം ജനകീയമാക്കലാണ് ലക്ഷ്യം.

കുഫോസ് ബഡ്ജറ്റിലാണ് പ്രഖ്യാപനം. 108.44 കോടി രൂപയുടെ ബഡ്‌ജറ്റിന് ജനറൽ കൗൺസിൽ അംഗീകാരം നൽകി.

ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെകും സസ്റ്റെയ്‌നബിൾ സയൻസ് ആൻഡ് കാർബൺ എമിഷനിൽ എം.എസ്‌സിയും അടുത്ത അദ്ധ്യയനവർഷം ആരംഭിക്കും.

പുതിയ ഉപകരണങ്ങൾ വാങ്ങാനും ലാബോറട്ടറികൾ സ്ഥാപിക്കാനും 8 കോടി രൂപ വകയിരുത്തി.

വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ ബഡ്‌ജറ്റ് അവതരിപ്പിച്ചു.

പ്രധാന പദ്ധതികൾ

# നാല് ഗവേഷണ മികവിന്റെ കേന്ദ്രങ്ങൾക്ക് 5.60 കോടി രൂപ.

# പയ്യന്നൂർ, കൊല്ലം മേഖലാ കേന്ദ്രങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപ വീതം
# പുതുവൈപ്പിൻ കാമ്പസിൽ മൾട്ടി സ്പീഷിസ് ഫിൻ ഫിഷ് ഹാച്ചറി.

# കണ്ടൽക്കാട് സംരക്ഷണത്തിന് മാംഗ്രൂവ് ഇൻഫർമേഷൻ സെന്റർ.

# വിജ്ഞാനവ്യാപന പ്രവർത്തനങ്ങൾക്ക് 1.60 കോടി.

# പുതുവൈപ്പ് കാമ്പസ് വികസനത്തിന് 1.83 കോടി .

# പുതിയ അക്കാഡമിക് ബ്‌ളോക്കിന് 2 കോടി.

# ലൈബ്രറിക്കും ഓഫീസ് ഓട്ടോമേഷനും 1.75 കോടി.

# പശ്ചാത്തല വികസനത്തിന് ആകെ 47.43 കോടി രൂപ.

# 30,000 വിദ്യാർത്ഥികൾ ലക്ഷ്യം

യു.ജി.സിയുടെ പുതിയ നിബന്ധന അനുസരിച്ച് 2030 ൽ രാജ്യത്തെ ഓരോ സർവകലാശാലകളിലും 30,000 വിദ്യാർത്ഥികളെങ്കിലും ഇല്ലെങ്കിൽ സർവകലാശാല പദവി നഷ്ടപ്പെടും. ഇത് മുന്നിൽക്കണ്ടാണ് പുതിയ കോഴ്‌സുകൾക്ക് രൂപം നൽകുന്നത്.


ഡോ.എ. രാമചന്ദ്രൻ,

വൈസ് ചാൻസലർ,

കുഫോസ്