കൊച്ചി: കൊറോണയെ പ്രതിരോധിക്കാൻ രണ്ടു ദിവസമായി റോട്ടറി ഡിസ്ട്രിക്ട് സ്ഥാപിച്ചത് 235 കൈ കഴുകൽ കേന്ദ്രങ്ങൾ. കേരളത്തിലെയും തമിഴ്‌നാട്ടിലേയും 145 റോട്ടറി ക്ലബുകൾ അടങ്ങിയ 3201 റോട്ടറി ഡിസ്ട്രിക്ടാണ് ഇവ സ്ഥാപിച്ചത്.
ബസ് സ്റ്റേഷനുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ തുടങ്ങി പ്രധാന റോഡുകളിൽ വരെ ഹാൻഡ് വാഷ് സ്റ്റേഷനുകൾ സ്ഥാപിച്ചു. ഹാൻഡ് വാഷിംഗ് സ്റ്റേഷനുകളിലെ വാഷ് ബേസിനുകളെ സമീപത്തെ ഓടകളിലേക്കാണ് ബന്ധിപ്പിക്കുക. ഓരോന്നിനും മൂവായിരം രൂപയോളമാണ് ചെലവ്. എല്ലാ സ്റ്റേഷനുകളിലും കൈ എങ്ങനെ കൈകഴുകി വൃത്തിയാക്കണമെന്ന് വിശദീകരിക്കുന്ന പോസ്റ്ററുകളും പതിച്ചു.
സർക്കാറിൻ്റെ ബ്രേക്ക് ദ ചെയിൻ പദ്ധതിയാണ് ഹാൻഡ് വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള ആശയത്തിന് പിന്നിലെന്ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ് ചന്ദ്രൻ പറഞ്ഞു. എല്ലവാരുടെയും സുരക്ഷയാണ് റോട്ടറി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, സാമൂഹ്യ സംഘടനകൾ ഉൾപ്പെടെ നിരവധി കൂട്ടായ്മയകൾ പദ്ധതി അനുകരിച്ച് പലയിടങ്ങളിലും ഹാൻഡ് വാഷ് സ്റ്റേഷനുകൾ ആരംഭിച്ചു.
#235 കൈ കഴുകൽ കേന്ദ്രങ്ങൾ
എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലാണ് 235 ഹാൻഡ് വാഷ് സ്റ്റേഷനുകൾ റോട്ടറി ഡിസ്ട്രിക്ട് 3201 സ്ഥാപിച്ചത്. ഉപയോഗിച്ച എണ്ണയുടെയും ടാറിൻ്റേയും വീപ്പകൾ പെയിൻ്റടിച്ച് മനോഹരമാക്കി മുകളിൽ ബേസിൻ സ്ഥാപിച്ചാണ് ചിലയിടങ്ങളിലെ ഹാൻഡ് വാഷ് കൗണ്ടറുകളുണ്ടാക്കിയത്.
ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ താല്പര്യമുള്ളവർക്ക് റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറിയേറ്റിൻ്റെ 0484 2356332 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.