കൊച്ചി: ജനതാ കർഫ്യൂ ഉൾപ്പെടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണച്ച് ഹിന്ദു ജനജാഗൃതി സമിതി പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ രോഗപ്രതിരോധനത്തിന് വീടുകളിൽ തന്നെ കഴിയേണ്ടതിന്റെ പ്രാധാന്യം വിവരിക്കുന്ന ബാനറുകൾ പൊതുസ്ഥലങ്ങളിൽ ശനിയാഴ്ച വൈകിട്ട് പ്രദർശിപ്പിച്ച് ബോധവത്കരണം നടത്തി. സർക്കാരുകളും വിവിധ വകുപ്പകളും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് സംസ്ഥാന കൺവീനർ നന്ദകുമാർ കൈമൾ പറഞ്ഞു.