കൊച്ചി: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ തൊഴിൽനഷ്ടം നേരിടുന്ന അസംഘടിത മേഖലയിലെ ക്ഷേമനിധി അംഗത്വമുള്ള തൊഴിലാളികൾക്കും സർക്കാരിൽ നിന്ന് സഹായധനം വിതരണം ചെയ്യണമെന്ന് കേരള ലേബർ മൂവ്‌മെന്റ് വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ കോടിക്കണക്കിന് രൂപ കെട്ടിക്കിടക്കുമ്പോൾ തൊഴിലില്ലാതെ നിർമ്മാണ തൊഴിലാളികൾ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു..