കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാടിൽ പ്രവർത്തിക്കുന്ന പാറമടയിൽ പാറപൊട്ടിക്കുന്നതിനുള്ള അനുവാദമില്ലെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ അറിയിച്ചു.പാറമടയിൽ സ്റ്റോക്കുള്ളതായി രേഖപ്പെടുത്തിയിട്ടുള്ള രണ്ട് ലക്ഷം ടൺ ഉത്പന്നങ്ങൾ കയറ്റി അയക്കാനാണ് അനുമതിയുള്ളത്. പാറമടയിൽ ഉഗ്രൻ സ്‌ഫോടകശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതായി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.