railway
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് (ജേക്കബ്) ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ പ്രചാരണം സ്റ്റേഷൻ മാനേജർ കെ. എം. റഹിം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി ആലുവ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ബ്രേക്ക് ദ ചെയിൻ പ്രചാരണം സ്റ്റേഷൻ മാനേജർ കെ. എം. റഹിം ഉദ്ഘാടനം ചെയ്തു. പ്രതിരോധ നടപടികളുടെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ലഘുലേഖയും യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും വിതരണം ചെയ്തു. പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.എ. കാസിം, എം.കെ. ഷൗക്കത്തലി, ആർ. ദിനേശ്, ഡയസ് ജോർജ്, ഫെനിൽ പോൾ എന്നിവർ നേതൃത്വം നൽകി.