അങ്കമാലി: ബ്രേക്ക്‌ ദി ചെയിൻ കാമ്പയിന്റെ ഭാഗമായി മൂക്കന്നൂർ മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക്‌ കൈകൾ ശുചിയാക്കുന്നതിന് ആവശ്യമായ കിയോസ്കുകൾ മൂക്കന്നൂർ ഹോസ്പിറ്റൽ ജംഗ്ഷനിൽ സ്ഥാപിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പോൾ പി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ജിനോ എം.വർഗീസ്, പി. വി. മോഹനൻ, അജി കെ. ഐ., പി.എൽ .ഡേവിസ്, തങ്കച്ചൻ മൈപ്പാൻ എന്നിവർ പ്രസംഗിച്ചു.