കൊച്ചി: ആർ.എസ്.പി 80 ാം ജന്മദിനത്തിൻ്റ് ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ് പ്രതിരോധത്തിന് മാസ്‌ക്, സോപ്പ്, ടൗവൽ, ലഘുലേഖകൾ എന്നിവ ഇതര സംസ്ഥാന തൊഴിലാളി മേഖലകളിൽ വിതരണം ചെയ്തു.

ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. റെജികുമാർ, ബേബി പാറേക്കാട്ടിൽ, കെ.എം ജോർജ്, സുരേഷ് നായർ, എസ്. ജലാലുദ്ദിൻ, പി.ടി സുരേഷ് ബാബു, ജെ. കൃഷ്ണകുമാർ, കെ.എം രാധാകൃഷ്ണൻ, എം.ജി ഗിരീഷ് കുമാർ, വി.ബി മോഹനൻ, എ.എസ് ദേവപ്രസാദ്, ജി. വിജയൻ, കെ.ടി വിമലൻ, അജിത് പി. വർഗീസ്, സി.എ നാരയണൻകുട്ടി എന്നിവർ നേതൃത്വം നൽകി .