പട്ടിമറ്റം: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പട്ടിമറ്റം അഗ്നിരക്ഷാനിലയത്തിൻ്റെ പരിധിയിലുള്ള പട്ടിമറ്റം ജംഗ്ഷൻ, ഞാറള്ളൂർ, കിഴക്കമ്പലം, മോറയ്ക്കാല, പള്ളിക്കര, പറക്കോട്, പഴന്തോട്ടം, പുളിഞ്ചോട് എന്നീ ഭാഗങ്ങളിലെ ബസ് സ്റ്റോപ്പുകൾ അണു വിമുകത്മാക്കി.ശനിയാഴ്ച രാത്രിയാണ് അണുവിമുക്തലായനി തളിച്ച ശേഷം വെള്ളം പമ്പു ചെയ്ത് ശുദ്ധീകരണപ്രവൃത്തികൾ നടത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ലൈജു തമ്പി,റെസ്‌ക്യൂ ഓഫീസർമാരായ എൽദോസ് മാത്യു, പോൾ മാത്യു, പ്രമോദ്കുമാർ, സിജാസ് ഹോം ഗാർഡ് ജോണി എന്നിവരടങ്ങിയ സേനാംഗങ്ങളാണ് ശുചീകരണം നടത്തിയത്.