കിഴക്കമ്പലം: ആരോഗ്യ പ്രവർത്തകർക്ക് കുന്നത്തുനാട് പൊലീസിന്റെ ആദരം. മുഖ്യമന്ത്രിയുടെ നിർദ്ദേശം മാനിച്ച് കൊറോണയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാനായി പട്ടിമറ്റം ജംഗ്ഷനിൽ ജനത കർഫ്യൂവിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് 5 ന് കൈയടിച്ച് പ്രോത്സാഹനം നൽകി. നിസ്വാർത്ഥരായി അടിയന്തിര മേഖലകളിൽ പ്രവർത്തിക്കുന്നവരോടുള്ള നന്ദി പ്രകടപ്പിക്കാനാണ് പൊലീസ് സംഘം കൈയടി നൽകിയത്. കുന്നത്തുനാട് സി.ഐ വി.ടി ഷാജൻ, എസ്.ഐ മാരായ കെ.ടി ഷൈജൻ, ടി.കെ മനോജ്, എ.എസ്.ഐ മാരായ ടി.സി ജോണി, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി. പൊലീസിന്റെ കൈയടിയ്ക്ക് നാട്ടുകാരും പിന്തുണ നൽകി.