കൊച്ചി: കൊറോണ സാമൂഹിക വ്യാപനം തടയാൻ വീടുകളിലോ മറ്റിടങ്ങളിലോ കുടുംബനാഥന്മാർ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യും.
അർഹരെ കണ്ടത്തി പീപ്പിൾസ് ഫൗണ്ടേഷൻ്റെ പ്രാദേശിക കോ ഓർഡിനേറ്റർമാർ വഴിയാണ് സഹായമെത്തിക്കുക. എറണാകുളം ജില്ലയിൽ സഹായമാവശ്യമുള്ളവർ 8891169027 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.കോഴിക്കോട് കേന്ദ്രീകരിച്ച് ജനസേവന ശാക്തീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സന്നദ്ധ സംഘടനയാണ് പീപ്പിൾസ് ഫൗണ്ടേഷൻ.