തൃപ്പൂണിത്തുറ: കൊറോണ പ്രതിരോധത്തിന്റെഭാഗമായ ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി ഉദയംപേരൂർ സൃഷ്ടികൾ കൾച്ചറൽ സൊസൈറ്റി വായനശാലയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് വായനശാലയ്ക്കു മുന്നിൽ കൈകഴുകൽ കേന്ദ്രം സ്ഥാപിച്ചു. പഞ്ചായത്ത് അംഗം പി. വി. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.രവികുമാർ അദ്ധ്യക്ഷനായി.ആർ. അശോകൻ, എൻ.പിശിശുപാലൻ , കെ.എൻ.ശശി, പി.എസ്. സജീവ്, കെ കെ.പ്രദീപ് കുമാർ,കെ.ബി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.