അങ്കമാലി: യൂത്ത് കോൺഗ്രസ് മഞ്ഞപ്ര സൗത്ത് കൂട്ടായ്മ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സെബിപുരം, എസ്.എൻ.ഡി.പി ജംഗ്ഷനുകളിൽ വാഷ് ബൂത്ത് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് എസ്. ദർശൻ ഉദ്ഘാടനം ചെയ്തു. അഖിൽ ആന്റു അദ്ധ്യക്ഷത വഹിച്ചു. പൗലോസ് പുല്ലൻ, ബിനോയ് പാറയ്ക്ക, ക്രിസ്റ്റി തോമസ് ചെന്നേക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.