കോലഞ്ചേരി: പടരുകയാണീ മാരകരോഗം ... കരളലിയിക്കും കഥകൾ പലതും കേൾക്കുന്നൂ ലോകം... , തൂവാല വേണം, കൈകഴുകേണം... കൊറോണയെ തുരത്തീടാൻ... കൊറോണ പാട്ടുകൾ നാടും നഗരവും കീഴടക്കി ഹിറ്റാകുന്നു. കെ.എം. ബഷീറിന്റെ വരികൾക്ക് പ്രശസ്ത മാപ്പിള പാട്ടുകാരനായ വിടൽ കെ. മൊയ്തുവാണ് ശബ്ദം നൽകിയിരിക്കുന്നത്. ആളുകളെ ഏതു വിധേനയും ബോധ വത്കരിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പാട്ടിറക്കിയത്. സർക്കാരിന്റെ കൊറോണ പ്രതിരോധ കാമ്പയിന്റെ ഭാഗമായുള്ള വാഹന അനൗൺസ്മെന്റുകളിൽ രണ്ടു പാട്ടുകളും ഹിറ്റായി മാറി. ലോകപ്രശസ്ത പാട്ടുകാരി കാമില കബെല്ലോയുടെ 'ഹവാന ' എന്ന പാട്ടിന്റെ ഈണത്തിൽ മലയാളിയായ രശ്മി പാടിയ പാട്ട് ഇതിനോടകം സോഷ്യൽ മീഡയയിൽ വൈറലാണ്. രോഗം സംബന്ധിച്ച ആശങ്കകളും സമീപനവുമാണ് പാട്ടുകളിലെ ഇതിവൃത്തം. ട്രോളുകളും കാർട്ടൂണുകളും വഴി കൊറോണ പ്രതിരോധ മാർഗങ്ങൾ പൊതു ജനങ്ങളിലേക്കെത്തിച്ചതിന് പിന്നാലെയാണ് കൊറോണ പാട്ടുകളും ഹിറ്റാകുന്നത്.
പാട്ടുംപാടി കൈകഴുകാൻ കേരള പൊലീസും നഴ്സുമാരും എത്തിയതിന് പിന്നാലെയാണ് പാട്ടുമെത്തുന്നത്.