kakkanad
തിരക്കൊഴിഞ്ഞ കാക്കനാട് ജംഗ്ഷൻ

തൃക്കാക്കര: ജനത കർഫ്യൂ ജില്ലാ ആസ്ഥാനമായ കാക്കനാട് പൂർണം. ഞായറാഴ്ചയായതിനാൽ കളക്ടറേറ്റിൽ കൊറോണയുടെ ഭാഗമായി ആരംഭിച്ച കൺട്രോൾ റൂം മാത്രമാണ് തുറന്നു പ്രവർത്തിച്ചത്. അഞ്ച് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.സ്വകാര്യ-ട്രാൻസ്‌പോർട് ബസുകൾ നിരത്തിലിറങ്ങിയില്ല.ഓട്ടോ ടാക്സി എന്നിവ പൂർണമായും ജനത കർഫ്യൂവിന്റെ ഭാഗമായി.സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിൽ ഇറങ്ങിയില്ല. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സ്റ്റേഷൻ പരിസരം വൃത്തിയാക്കി.കൊറോണ ഭീതി മൂലം ഇന്നലെ തൃക്കാക്കര പൊലീസിൽ പതിനഞ്ച് കോളുകളാണ് എത്തിയത്.
വിദേശത്ത് നിന്നും എത്തിയവരുടെ വിവരങ്ങളായിരുന്നു വിളിച്ചവയിൽ ഏറെയും.തൃക്കാക്കര സി.ഐ ആർ. ഷാബു,എസ്.ഐ മാരായ ജസ്റ്റിൻ,റഫീഖ്,റോയ് കെ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളായി തിരിഞ്ഞ് ഫോണിലൂടെയും നേരിട്ടും ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകി.ഇൻഫോപാർക്ക് -സ്മാർട്ട്‌സിറ്റി പ്രദേശത്തെ കാന്റീനുകൾ അടച്ചുപൂട്ടി.ഒമ്പതുമണി ചുരുക്കം ചില കടകൾ മാത്രമാണ് തുറന്നത്.

#വർക്ക് ടു ഹോം സംവിധാനമൊരുക്കി ഇൻഫോപാർക്ക്

ഇൻഫോപാർക്ക് പൂർണമായും സഹകരിച്ചു.പ്രമുഖ ഐ.ടികമ്പനിയായ സി.ടി.എസ് മുഴുവൻ ജീവനക്കാർക്കും വർക്ക് ടു ഹോം സംവിധാനമൊരുക്കിയിരിക്കുകയാണ്. ഇൻഫോപാർക്കിൽ ഏറ്റവും അധികം ജീവനക്കാരുളള ടി.സി.എസ് ,വിപ്രോ, തുടങ്ങിയ കമ്പനികൾ വർക്ക് ടു ഹോം സംവിധാനമൊരുക്കിയെങ്കിലും,ചില ജീവനക്കാർക്ക് വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തതിനാൽ ഓഫീസിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ കൊണ്ടുപോകാൻ നിർദേശിച്ചതായാണ് അറിയുന്നത്.സ്വന്തമായി കമ്പ്യൂട്ടർ ഉളള ജീവനക്കാരോട് അതുമായി വ്യാഴാഴ്ച മുതൽ ഓഫീസിൽ കൊണ്ടുവരാൻ കമ്പനികൾ നിർദേശിച്ചു കഴിഞ്ഞു.ഇവർക്ക് ജോലിക്കാവശ്യമായ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടർ ഓഫീസിലേക്ക് കൊണ്ടുവരുന്നത്.