കോലഞ്ചേരി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളും മുൻകരുതലുകൾ ശക്തമാക്കി.

ആളുകൾ കൂട്ടത്തോടെ ബാങ്കിനുള്ളിലേക്ക് പ്രവേശിക്കുന്നത് നി​യന്ത്രി​ക്കാൻ ശാഖകളിൽ താല്ക്കാലി​ക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ബാങ്കിൽ എത്തുന്നത് ജനങ്ങൾ കുറയ്ക്കണമെന്നും ഈ സാഹചര്യത്തിൽ കഴിവതും ഇന്റർനെ​റ്റ് , മൊബൈൽ ബാങ്കിംഗ് ഉപയോഗിക്കാനും ബാങ്ക് അധികൃതർ നിർദേശിക്കുന്നു.

അനാവശ്യമായി കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ബാങ്കിൽ വരരുത്. ചില ബാങ്കുകളുടെ ശാഖകളിൽ ആവശ്യക്കാരെ മാത്രം കയ​റ്റിവിട്ട് തിരക്ക് നിയന്ത്റിച്ചിട്ടുണ്ട്. വന്ന കാര്യം പൂർത്തിയാക്കിക്കഴിഞ്ഞാൽ വേഗംത്തന്നെ മടങ്ങണം. ചുമ, പനി, ജലദോഷം തുടങ്ങിയവ ഉള്ളവർ ബാങ്കിൽ വരരുതെന്നും അധികൃതർ നിർദേശിക്കുന്നു.


പണവും പ്രശ്‌നമാണ്

കറൻസിനോട്ടുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് വഴി രോഗം പടരാൻ സാദ്ധ്യത കൂടുതലാണ്. നിരവധിയാളുകൾ കൈമാറിവരുന്നതിനാൽ കറൻസിനോട്ടുകളിൽ രോഗാണു എത്താൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വേണ്ടത്ര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ രോഗം പടരാം. ഈ സാഹചര്യത്തിൽ കറൻസിനോട്ടുകൾ കൈകാര്യം ചെയ്യുന്നവർ മുൻകരുതലെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. നോട്ടുകൾ കൈകാര്യം ചെയ്തശേഷം സാനി​റ്റൈസർ, ഹാൻഡ്‌വാഷ്, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം