 രോഗം വിദേശത്തു നിന്ന് മടങ്ങിയെത്തിയ മട്ടാഞ്ചേരി, മരട് സ്വദേശികൾക്ക്

കൊച്ചി: ജില്ലക്കാരായ രണ്ട് പേർക്ക് ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. 12പേർ രോഗബാധിതരായി എറണാകുളം മെഡിക്കൽ കോളേജിൽ കഴിയുന്നുണ്ടെങ്കിലും ഇവരാരും എറണാകുളം ജില്ലക്കാരായിരുന്നില്ല.

മാർച്ച് 16 ന് ദുബായിൽ നിന്നും കൊച്ചി വിമാനത്താവളം വഴി നാട്ടിലെത്തി മട്ടാഞ്ചേരിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 61 വയസുകാരനും യു.കെ യിൽ നിന്ന് മാർച്ച് 17 ന് കൊച്ചി വിമാന താവളം വഴി വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞ മരട് സ്വദേശിനി 21 കാരിക്കുമാണ് രോഗം.

നിരീക്ഷണത്തിൽ കഴിയവേ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എടുത്ത സാമ്പിളുകളാണ് പോസിറ്റീവായത്. രണ്ടു പേരും നിലവിൽ എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലാണുള്ളത്.

 ജില്ലയിൽ നിന്നയച്ച 14 സാമ്പിളുകൾ പോസിറ്റീവ്

 മൂന്നാർ യാത്ര സംഘത്തിലുള്ള 6 ബ്രിട്ടീഷ് പൗരന്മാർ

 ഇറ്റലിയിൽ നിന്നും തിരിച്ചെത്തിയ 3 അംഗ കുടുംബം ഉൾപ്പെടെ 6 കണ്ണൂർ സ്വദേശികൾ

 1 മലപ്പുറം സ്വദേശി

 1 കാസർഗോഡ് സ്വദേശി

 1മട്ടാഞ്ചേരിക്കാരൻ

 1മരട് സ്വദേശിനി

 1 കാസർഗോഡ് സ്വദേശിയേയും, 2 കണ്ണൂർ സ്വദേശിയേയും സ്വന്തം ജില്ലകളിലാണ് നിരീക്ഷണത്തിലാക്കിയിരുന്നത്

 നിലവിൽ കൊറോണ ബാധിച്ച 13 പേർ എറണാകുളം മെഡിക്കൽ കോളേജിലുണ്ട്