pra
പ്രശാന്ത് നെൽസൺ

കൊച്ചി: കൊച്ചി നേവൽബേസിൽ നിന്ന് മറൈൻ സാമഗ്രികൾ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഒരുകോടി രൂപ തട്ടിയെടുത്ത കൊല്ലം കുണ്ടറ മുളവാന നിവാസിൽ പ്രശാന്ത് നെൽസനെ (32) എറണാകുളം സൗത്ത് പൊലീസ് അറസ്‌റ്റുചെയ്‌തു ഇയാൾ കഴിഞ്ഞിരുന്ന വൈറ്റില തൈക്കൂടത്തെ ഫ്ളാറ്റിൽ നിന്നാണ് പിടിയിലായത്.

ഐ.ഇ.സി ഗ്ളാോബൽ സർവീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ശ്രീകുമാറാണ് തട്ടിപ്പിനിരയായത്. നേവൽബേസിൽ എൽഗാ മറൈൻ സർവീസസ് എന്ന സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പലതവണയായി 96,69,110 രൂപ കൈക്കലാക്കിയത്. പ്രതി സമാനമായ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സൗത്ത് സി.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.