ആലുവ: രാജ്യത്തെ പാസഞ്ചർ ട്രെയിനുകളുടെ ഗതാഗതം അവസാനിപ്പിച്ചതോടെ ആലുവ റെയിൽവേ സ്‌റ്റേഷന്റെ കവാടം അടച്ചുകെട്ടി. കസേരകളും നിരോധിത മേഖലയാണെന്ന് അറിയിക്കുന്ന റിബണുകളും മറ്റും ഉപയോഗിച്ചാണ് കവാടം അടച്ചത്. സ്‌റ്റേഷനകത്തേയ്ക്ക് ആരേയും ഇനി പ്രവേശിപ്പിക്കുകയില്ല. ആർ.പി.എഫ്. 24 മണിക്കൂറും ഇവിടെ കാവലുണ്ടാകും. അതേസമയം നേരത്തെ യാത്രതുടങ്ങിയ ദീർഘദൂര ട്രെയിനുകളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് പുറത്തുകടക്കാൻ ചെറിയഭാഗം ഒഴിപ്പിച്ചിട്ടുണ്ട്.