കൊച്ചി: ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്. ഷൈജു, കോ ഓർഡിനേറ്ററും ജില്ലാ സെക്രട്ടറി സി.വി സജിനി ഹെൽപ്പ് ഡെസ്‌ക്ക് ഇൻചാർജും ഓഫീസ് സെക്രട്ടറി സി.എ. സജീവൻ കോ ഇൻ ചാർജുമായി 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ഫോൺ : 9747473770, 9446359197, 9447136616, 0484 2351419.