നെടുമ്പാശേരി: കൊറോണ ഭീതി മുതലെടുത്ത് നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ വിശാലമായ തേൻകുളം പാടശേഖരം ഭൂമാഫിയ മണ്ണിട്ട് നികത്തുന്നു. കേന്ദ്രം പ്രഖ്യാപിച്ച കർഫ്യൂദിനത്തിൽ ഒരു വിഭാഗം അധികൃതരുടെ മൗനാനുവാദത്തോടെയായിരുന്നു നപടിയെന്നാണ് ആക്ഷേപം.
മൂന്നുപൂപ്പ് നെൽക്കൃഷി ചെയ്യുന്ന പാടശേഖരമാണിത്. തേൻകുളം പാടശേഖരം സംരക്ഷിക്കണമെന്ന പാടശേഖര സമിതിയുടെയും പൗരസമിതിയുടെയും എതിർപ്പുകൾ കാറ്റിൽപ്പറത്തിയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാടശേഖരം നികത്തുതെന്ന ആക്ഷേപമുണ്ട്.
ടിപ്പർ ലോറികളിൽ യാതൊരു മാനദണ്ഡഡങ്ങളുമില്ലാതെ രാത്രിയും പകലും മണ്ണടിക്കുന്നതിനാൽ ഈ പ്രദേശത്തെ ജനജീവിതം ദു:സഹമായിരിക്കുകയാണ്.
ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ മണ്ണടിയിക്കുന്നത് എതിർക്കുന്നവരെ നേരിടാൻ ഭൂമാഫിയ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വരൾച്ച രൂക്ഷമായ ഈ സമയത്ത് കൃഷിഭൂമിയും തണ്ണീർത്തടങ്ങളും നികത്തുവാൻ ഭരണകക്ഷിയിൽപ്പെട്ട ഉന്നതരുടെയും ഒത്താശയുണ്ടെന്നാണ് ആക്ഷേപം.