കോലഞ്ചേരി: എ.ടി.എമ്മുകളിൽ നിർബന്ധമായും സാനിറ്റൈസർ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശം ഇനിയും വകവയ്ക്കാതെ പട്ടിമറ്റത്തെ എ.ടി.എമ്മുകൾ.കൈകൾ കഴുകി മാത്രം എ.ടി.എമ്മുകളിൽ പ്രവേശിക്കണമെന്ന നിർദ്ദേശവും പാടെ അവഗണിക്കപ്പെടുന്നു. ശാഖകളോട് ചേർന്നുള്ളതും, ഒറ്റപ്പെട്ടതുമായ എല്ലാ എ.ടി.എമ്മുകളിൽ കണ്ട കാഴ്ചകൾ സമാനമാണ്. മെഷീനുകളുടെ കീ പാഡുകളിലും, സ്‌ക്രീനിലും തൊടാതെ പണമെടുക്കാൻ കഴിയില്ല. സമീപ പ്രദേശങ്ങളായ കോലഞ്ചേരി, കടയിരുപ്പ് മേഖലകളിലും എ.ടി.എം കൗണ്ടറുകളുടെ അവസ്ഥയും സമാനമാണ്.
#പട്ടിമറ്റത്ത് യാതൊരു സംവിധാനവും ഇല്ലാതെ
പ്രവർത്തിക്കുന്ന എ.ടി.എമ്മുകൾ
പട്ടിമറ്റം ടൗണിൽ മാത്രം ഫെഡറൽ ബാങ്ക്,എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്,എച്ച്.ഡി.എഫ്. സി, കാനറ ബാങ്ക്,നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്,എന്നീ ബാങ്കുകളുടേതുൾപ്പടെഒമ്പത് എ.ടി.എമ്മുകളാണുള്ളത്. ഇവിടെ എല്ലാം അനാസ്ഥയുടെ നേർക്കാഴ്ചകളാണ്.
#ബാങ്ക് മാനേജർക്ക് നോട്ടീസ് നൽകി
ബാങ്ക് എ.ടി.എമ്മുകളിൽ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉടനടി കൈ കഴുകുന്ന സൗകര്യങ്ങളും, സാനിറ്റൈസറും എ.ടി.എമ്മുകളിൽ സ്ഥാപിക്കണമെന്ന് മാനേജർക്ക് നോട്ടീസ് നൽകി.
വി.ടി ഷാജൻ, കുന്നത്തുനാട് സി.ഐ
ബാങ്ക് പ്രവർത്തനങ്ങൾ
#ബാങ്കിംഗ് സമയം രാവിലെ 10 മുതൽ 2 വരെയായി മാറ്റി
#ജീവനക്കാരിൽ നിന്നും ഉപഭോക്താക്കൾ കൃത്യമായ അകലം പാലിക്കാൻ വരുന്നവർക്കുള്ള ഇരിപ്പിടങ്ങൾ എടുത്തു മാറ്റി
#ഒരു മീറ്റർ അകലത്തിൽ ബാരിക്കേഡുകൾ പോലെ കസേരകളും നിരത്തി
#പണം നിക്ഷേപിക്കൽ, പിൻ വലിക്കൽ, ആർ.ടി.ജി.എസ്, നെഫ്റ്റ് , ചെക്ക് ക്ലിയറിംഗ്, സർക്കാർ ഇടപാടുകൾ മാത്രമാക്കി
#പാസ് ബുക്ക് പ്രിൻ്റിംഗ് ഒഴിവാക്കി
#അഞ്ചിൽ കൂടുതൽ പേരെ ഒരേസമയം ബാങ്കിൽ പ്രവേശിപ്പിക്കുകയില്ല
# ഉപഭോക്താക്കൾ എ.ടി.എം, ഇന്റർ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കണം
എ.ടി.എമ്മുകളിൽ
സാനിറ്റൈസറുകളോ കൈ കഴുകുന്നതിനോ സംവിധാനങ്ങളോ ഇല്ല. എ.ടി.എമ്മിനു പുറത്തു നിർദ്ദേശങ്ങൾ പോലും എഴുതി വച്ചിട്ടില്ല.
സുരക്ഷാ ജീവനക്കാരുമില്ല.