കൊച്ചി: സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ വാടകയിൽ ഇളവ് വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് ആവശ്യപ്പെട്ടു. 6 മാസത്തെ വാടക ഇളവോ ഗഡുക്കളായുള്ള ഇളവോ താത്കാലികമായി അനുവദിക്കണം. സർക്കാർ, അർദ്ധസർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വഖഫ് ബോർഡുകൾ, ദേവസ്വം, പള്ളി തുടങ്ങിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലെ വാടകവ്യാപാരികൾക്കും ആനുകൂല്യം ലഭിക്കാൻ മുഖ്യമന്ത്രിയും ധനമന്ത്രിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.