കിഴക്കമ്പലം: കൊറോണ വൈറസിൻ്റെ പശ്ചാതലത്തിൽ ജനജീവിതവും,സാമ്പത്തിക രംഗവും തകർത്തെറിയുമ്പോൾ കിഴക്കമ്പലത്ത് ട്വൻ്റി20 ജനങ്ങൾക്ക് ധൈര്യം പകർന്ന് മുന്നിലുണ്ടെന്ന് കോ.ഓർഡിനേറ്റർ സാബു എം.ജേക്കബ് പറഞ്ഞു. ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ച് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്ന ക്രമീകരണങ്ങളും പൂർത്തിയാക്കി.
ഏത് അടിയന്തിര സാഹചര്യത്തിലും ട്വൻ്റി20 ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ നിന്നും അവശ്യ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.വിലക്കയറ്റത്തിന് വളരെയധികം സാദ്ധ്യതയേറിയ ഈ സമയത്ത് കിഴക്കമ്പലത്തെ ജനങ്ങളെ ബാധിക്കാത്ത വിധം വില കുറച്ച് സാധനങ്ങൾ ലഭ്യമാക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.