കളമശേരി നഗരസഭയുടെ 2020-21 വർഷത്തേക്കുള ബജറ്റ് വൈസ് ചെയർമാൻ ടി.എസ് അബൂബക്കർ അവതരിപ്പിച്ചു 89.5 കോടി രൂപ വരുവും 86.5 കോടി രൂപ ചിലവും 3 കോടി രൂപ നീക്കിയിരിപ്പുമായ ബജറ്റ് ആണ് അവതരിപ്പിച്ചത്

മുനിരുപ്പ് തുകയായ 78111119 രൂപയും തന്നാണ്ട് വരവ് 817523440 രൂപയും ഉൾപ്പെടെ ആക്കെ 895634559 രൂപ വരവും 865865560 രൂപ ചെലവും 29768999 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്

ബജറ്റ് ചർച്ച ഇന്ന് രാവിലെ 10ന് നടക്കും

മുൻഗണന ലൈഫ് പദ്ധതിക്ക്

സ്ഥലം വാങ്ങുന്നതിനായി ഏഴ് കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്

മൂന്ന് ഏക്കർ സ്ഥലം വാങ്ങുന്നതിനുള്ള നടപ്പടികൾ പൂർത്തികരണ ഘട്ടത്തിൽ

കങ്ങരപടിയിൽ ഉള്ള ഒരേക്കർ സ്ഥലത്ത് ഭവന നിർമ്മാണത്തിന്നുള്ള നടപ്പടികൾ അവസാന ഘട്ടത്തിൽ

കിഴക്കൻ മേഖലയിൽ യാത്രാ സൗകര്യം ഒരുക്കും

കളിസ്ഥലവും പാർക്കും നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്തും

എച്ച്.എം.ടി.ജംഗ്ഷനിൽ പൊതു ശൗച്ചാലയം നിർമ്മിക്കും

ചെറുതും വലുതുമായ ജലസ്രോതസുകൾ ശുചീകരിച്ച് സംരക്ഷിക്കും

ഇടപ്പള്ളി തുകലൻ കുത്തിയ തോട് നവീകരിക്കും

നഗരസഭയുടെ കൈവശമുള്ള സ്ഥലങ്ങളിൽ നൂതന പദ്ധതികൾ ആവിഷ്കരിച്ച് വരുമാനം വർദ്ധിപ്പിക്കും

കഴിഞ്ഞ വര്‍ഷങ്ങളിലെ ബജറ്റുകളില്‍ നിന്നും ഒരു മാറ്റവുമില്ലെന്നും പുതിയ കുപ്പിയില്‍ തന്ന പഴയ വീഞ്ഞാണ് 2020-21 ലെ ബജറ്റെന്നും കഴിഞ്ഞ തവണ മഹാത്മ ഗാന്ധിയെ മറന്നു പോയ കോൺഗ്രസുകാരണങ്കിൽ ഇത്തവണ അത് മറക്കാതിരുന്നതിൽ ആശ്വാസമാണന്ന്

പ്രതിപക്ഷ നേതാവ് ഹെന്നി ബേബി പറഞ്ഞു