കൊച്ചി: ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി മേഖലകളുടെ സമഗ്ര വികസനത്തിനായി വെസ്റ്റ് കൊച്ചി - ബെസ്റ്റ് കൊച്ചി എന്ന പേരിൽ 700 കോടിയുടെ പദ്ധതി ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ പ്രഖ്യാപിച്ചു. മേയിൽ ആരംഭിച്ച് അടുത്ത ജനുവരിയിൽ പദ്ധതി പൂർത്തിയാക്കും. ഡി.പി.ആർ തയ്യാറാക്കുന്നതിന് 17.5 കോടി രൂപയും മറ്റ് പ്രാരംഭ പ്രവർത്തനങ്ങൾക്കായി 32.5 കോടിയും ഈ വർഷം ചെലവഴിക്കും

# പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

കൊതുക് നിവാരണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 12 കോടി

കനാൽ നവീകരണത്തിന് 70 കോടി

വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾക്ക് ഓരോ ഡിവിഷനും പത്തുലക്ഷം

കാനകളുടെ പരിപാലനത്തിന് ഓരോ ഡിവിഷനും നാലുലക്ഷം

ചെറുതോടുകളുടെ പരിപാലനത്തിന് ഓരോ ഡിവിഷനും ആറുലക്ഷം

മഴക്കാല പൂർവ ശുചീകരണത്തിന് രണ്ടുകോടി

സൗരോർജ പ്രവർത്തനങ്ങൾക്കായി 35 കോടി

തെരുവ് വിളക്കുകളുടെ ആധുനികവത്കരണത്തിന് ഓരോ ഡിവിഷനും അഞ്ചുലക്ഷം

ഗോശ്രീ മാമംഗലം റോഡുൾപ്പെടെ നൂറ് റോഡുകൾ നവീകരിക്കും

റോ റോ എസ്.പി.വി രൂപീകരണം രണ്ടു മാസത്തിനകം പൂർത്തിയാക്കും

റോ റോ സർവീസ് 24 മണിക്കൂറാക്കും

മുതിർന്ന പൗരൻമാർക്കും അംഗപരിമതർക്കും റോറോ യാത്ര സൗജന്യമാക്കും

മാലിന്യനിർമ്മാർജ്ജന രംഗത്ത് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് യൂണിഫോം

മട്ടാഞ്ചേരിയിൽ സ്പൈസസ് മ്യൂസിയം സ്ഥാപിക്കുന്നതിന് 25 ലക്ഷം

ഫോർട്ടുകൊച്ചിയിൽ ഓപ്പൺഎയർ തിയേറ്ററിന് ഒരു കോടി

ജി സാംസ്കാരിക സമുച്ചയത്തിന് രണ്ടു കോടി

പാർക്കുകളുടെ നവീകരണത്തിനും പരിപാലനത്തിനുമായി രണ്ടുകോടി

ആസ്ഥാനമന്ദിര നിർമ്മാണത്തിനായി 26 കോടി

പ്രധാന ജംഗ്ഷനുകളിൽ സി.സി.ടിവി സ്ഥാപിക്കാൻ 75 ലക്ഷം

നഗരത്തെ ഏഴു സോണുകളാക്കി തിരിച്ച് വെന്റിംഗ് സോണുകൾക്കുള്ള സ്ഥലം കണ്ടെത്തി വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കും

പ്രധന നഗരകേന്ദ്രങ്ങൾ നോവെന്റിംഗ് സോണായി പ്രഖ്യാപിക്കും

അറവുശാലകൾക്ക് രണ്ടുകോടി

സൗജന്യ പൊതു ടോയ്ലറ്റുകൾക്ക് 50 ലക്ഷം