കോലഞ്ചേരി: കൊറോണയുടെ മറവിൽ കൃത്രിമ ക്ഷാമം, പച്ചക്കറിയ്ക്ക് വില കുതിക്കുന്നു. ഒറ്റ ദിവസം കൊണ്ട് വില 30 മുതൽ 70 വരെയാണ് ഇന്നലെ കൂടിയിരിക്കുന്നത്. തമിഴ് നാട്ടിൽ നിന്നുമാണ് പ്രധാനമായും പച്ചക്കറി സംസ്ഥാനത്ത് എത്തുന്നത്. കാലവസ്ഥ വ്യതിയാനത്തിൽ ചൂട് ക്രമാതീതമായി കൂടിയതോടെ പച്ചക്കറി പരിധി വിട്ട് സ്റ്റോക്ക് ചെയ്യാൻ കഴിയാത്ത കാലമാണിത് അതോടെ വില ഒരു പാട് കുറഞ്ഞിരുന്നു. ചില്ലറ വില്പന ശാലകളിൽ സ്റ്റോക്കുണ്ടായിരുന്ന പച്ചക്കറി ശനിയാഴ്ചയോടെ ഒട്ടു മുക്കാലും വിറ്റു തീർന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്ന ഭീതിയിൽ ജനം ഒന്നിച്ചിറങ്ങിയതോടെ ഒറ്റ ദിവസം കൊണ്ട് കട കാലിയായി. തുടർന്ന് ഞായറാഴ്ച ജനത കർഫ്യൂവും കഴിഞ്ഞ് ഇന്നലെ പുലർച്ചെ എത്തിയ ലോഡുകൾക്കാണ് വില കുത്തനെ കൂട്ടിയത്. ചരക്ക് ലോറികൾ വരവ് കുറഞ്ഞതായാണ് മൊത്ത വില്പനക്കാർ പറയുന്നത്. എന്നാൽ ചരക്ക് ലോറികൾ തടയില്ലെന്ന് തമിഴ് നാട് സർക്കാർ ഉറപ്പു നല്കിയതായി സംസ്ഥാന സർക്കാർ അറിയിപ്പുണ്ട്. വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്ന തന്ത്രമാണ് ഇടനിലക്കാർ പയറ്റുന്നതെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. . ഇന്നലെ വില ഒറ്റ ദിവസം കൊണ്ട് പ്രതീക്ഷയ്ക്കപ്പുറം കൂടിയതോടെ പലരും പച്ചക്കറി എടുക്കാതെ കടയടച്ചു.
വാഹനങ്ങൾ അതിർത്തിയിൽ തടയുന്നില്ലെങ്കിലും കേരളത്തിലേയ്ക്ക് ലോഡുമായിപോകാൻ ഡ്രൈവർമാർ തയ്യാറല്ലെന്നാണ് വില കൂട്ടിയതിനു കാരണമായി ഇടനിലക്കാർ ഇടനിലക്കാർ പറയുന്നത്
അൽത്താഫ്, മൊത്ത വിതരണ കടയുടമ, കാക്കനാട്
ശനിയാഴ്ച വില ഇന്നലത്തെ വില
ബീൻസ് 30 70
ക്യാരറ്റ് 60 100
പച്ച മുളക് 40 100
ബീറ്റ് റൂട്ട് 30 50
കോവയ്ക്ക 25 50
മുരിങ്ങക്കോൽ 20 70
ചെറിയ ഉള്ളി 50 80
പയർ 20 60
ഇഞ്ചി 40 70
തക്കാളി 25 40
സവാള 33 40
ഇന്നലെ പുലർച്ചെ എത്തിയ ലോഡുകൾക്കാണ് വില കുത്തനെ കൂട്ടിയത്
വില കൂടിയിട്ടു പോലും ആളുകൾ പച്ചക്കറിവാങ്ങി സ്റ്റോക്കു ചെയ്യുന്നു.