കൊച്ചി : പ്രളയ ദുരിതശ്വാസഫണ്ട് തട്ടിയെടുത്ത കേസിൽ പ്രതിയായ അയ്യനാട് സർവീസ് സഹകരണബാങ്ക് ഭരണ സമിതിഅംഗം കൗലത്ത് അൻവറിനെ ഏപ്രിൽ ഒന്നുവരെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിൽ നിന്ന് 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഇതിനിടെ ഹർജിക്കാരിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി വിലക്കുകയായിരുന്നു. ഇവരുടെ ഭർത്താവും കേസിലെ മറ്റൊരു പ്രതിയുമായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗം എം.എം. അൻവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.