കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അലൂമിനിയം വ്യാപാരികൾ ഇന്നും കടകൾ അടച്ചിടും. ഇന്നലയും കടകൾ തുറന്നില്ല. സാമൂഹ്യഅകലം എന്ന പ്രതിരോധമാർഗത്തെ പിന്തുണച്ചാണ് കടകൾ അടയ്ക്കുന്നതെന്ന് അലൂമിനിയം ഡീലേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ടി.പി. സജൽ മുഹമ്മദും സെക്രട്ടറി മധുബെൻ എബ്രഹാമും അറിയിച്ചു.