ആലുവ: ഭക്ഷ്യവസ്തുക്കൾക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാറും ഉറപ്പ് നൽകിയതായി അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. പുര കത്തുമ്പോൾ വാഴ വെട്ടുന്ന സമീപനമാണ് ഒരു വിഭാഗം കച്ചവടക്കാർ സ്വീകരിക്കുന്നതെന്നും ഈ നടപടിയിൽ നിന്ന് പിന്മാറണമെന്നും എം.എൽ.എ അഭ്യാർത്ഥിച്ചു.