# കൗൺസലിംഗിന് 25 കൗൺസിലർമാർ
# വ്യാജ പ്രചരണം നടത്തിയാൽ കേസ്
# ആൾക്കൂട്ടം അനുവദിക്കില്ല
ആലുവ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ പൊലീസ് കൺട്രോൾ റൂം തുറന്നതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു.
പതിവ് പൊലീസ് ചുമതലകൾക്കപ്പുറം മെഡിക്കൽ, ഫോറിനേഴ്സ്, സൈക്യാട്രിക് അസിസ്റ്റൻസ് എന്നിവ കൺട്രോൾ റൂമിൽ നിw; ലഭിക്കും. ജില്ലാ ആസ്ഥാനത്തിന് പുറമെ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്കും ഹോം കെയറുകളിൽ കഴിയുന്നവർക്കും ഏതാവശ്യത്തിനും പൊലീസ് കൺട്രോൾ റൂമിൽ ബന്ധപ്പെടാം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന്, വൈദ്യസഹായം, കൗൺസലിംഗ് എന്നീ ആവശ്യങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകളിലൂടെ സേവനം ഉറപ്പാക്കും. കൗൺസലിംഗ് ആവശ്യമെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് Qഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലെ 25 കൗൺസിലർമാരുടെ സഹായം ഉറപ്പാക്കും.
നിരീക്ഷണത്തിൽ കഴിയുന്നവരെ ദിവസവും കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് വിളിച്ച് വീട്ടിൽത്തന്നെയുണ്ടോയെന്ന് ഉറപ്പുവരുത്തും. കൂടുതൽ ആളുകളെത്തുന്ന സൂപ്പർമാർക്കറ്റുകളിലും മാളുകളിലും പൊലീസിന്റെ സേവനമുണ്ടാകും. കൺട്രോൾ റൂമിലെ നമ്പറുകൾ: 0484 2633550, 62385 00849, 62385 00850, 62385 0084951, 62385 00852. എ.എസ്.പി എം.ജെ. സോജൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് റാഫി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.