കൊച്ചി: അഞ്ച് വർഷത്തിലധികം ആരോഗ്യ മേഖലയിൽ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുന്ന മുഴുവൻ പേരെയും സ്ഥിരപ്പെടുത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജയ്‌സൺ ജോസഫ് ആവശ്യപ്പെട്ടു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ആദിവാസി പിന്നോക്ക മേഖലയിൽ പ്രവർത്തിക്കുന്നർ തുടങ്ങിയവരുടെ ജോലിയിലെ അസ്ഥിരത ഗൗരവമേറിയ പ്രശ്‌നമാണ്. താമസം, യാത്ര, ജോലിക്കിടയിലെ വിശ്രമം, ഭക്ഷണം തുടങ്ങിയവ കൃത്യതയോടെ ലഭിക്കേണ്ടത് അനിവാര്യമാണ്. കൊറോണയുടെ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുന്നതിന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകാൻ സർക്കാർ തയ്യാറാവണം.
ഡോക്ടർമാർ, നഴ്‌സന്മാർ, പാരാമെഡിക്കൽ ജീവനക്കാർ, അസിസ്റ്റന്റ്ന്മാർ, അനുബന്ധ ജീവനക്കാർ എന്നിവർ കാലങ്ങളായി ആവശ്യപ്പെടുന്ന ശമ്പള വർധനവ് അടിയന്തരമായി നൽകുവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.