kklm
കൂത്താട്ടുകുളത്ത് വില കൂട്ടി മാസ്ക് വിൽക്കുന്നവരെ കടത്തുന്നതിന് വേണ്ടി നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു

കൂത്താട്ടുകുളം: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായുള്ല മാസ്കിന് ആവശ്യക്കാർ ഏറിയതോടെ അമിത വില ഇടാക്കി മരുന്നുകടകൾ. പരാതിയേത്തുടർന്ന് കൂത്താട്ടുകുളം ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഉടമയെ താക്കീത് ചെയ്തു. ആവർത്തിച്ചാൽ കട അടപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകി. അധികം വില വാങ്ങുന്ന മെഡിക്കൽ സ്റ്റോറുകാർക്കും മറ്റ് കടക്കാർക്കുമെതിരെ കർശന നടപടികൾ ഉണ്ടാകുമെന്ന് മുനിസിപ്പൽ ആരോഗ്യ വിഭാഗം അറിയിച്ചു.