kanive
മരട് വെസ്റ്റ് മേഖല കനിവ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധത്തിനുളള ഹാൻഡ് സാനിറ്റൈസർ നിമ്മിക്കുന്നു

മരട്.മരട് വെസ്റ്റ് മേഖല കനിവ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ സൗജന്യ വിതരണത്തിനായി ഹാൻഡ് സാനിറ്റൈസർ നിമ്മാണം ഊർജ്ജിതമാക്കി. മെഡിക്കൽ സ്റ്റോറുകളിൽ സാനിറ്റൈസർ കിട്ടാനില്ല. ഉളള സ്ഥലങ്ങളിൽ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്തവിധം ഇരട്ടിവിലയും. ഈ സാഹചര്യത്തിൽ കൊല്ലത്തു നിന്നും ആവശ്യമായ മെറ്റീരിയലുകൾ വാങ്ങി കൊണ്ടു വന്ന് കുണ്ടന്നൂരിലുളള കനിവിന് ഓഫീസിലിരുന്ന് ഭാരവാഹികളും പ്രവർത്തകരും ചേർന്നാണ് 10 മില്ലിലിറ്റർ വരുന്ന ബോട്ടിലുകളിലാക്കി സാനിറ്റൈസർ തയ്യാറാക്കിയിട്ടുളളത്. മരട് ഓട്ടോസ്റ്റാൻഡ് മുതൽ പ്രധാന ഇടങ്ങളിൽ ഇവ വിതരണം ചെയ്യുമെന്ന് കനിവ് രക്ഷാധികാരി സി.ആർ.ഷാനവാസ് , സെക്രട്ടറി പി.എസ്.സുഷൻ,മധു,സദാനന്ദൻ തുടങ്ങിയവർ അറിയിച്ചു.