nagarasabha-
പറവൂർ താലൂക്ക് ആശുപത്രിയിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു

പറവൂർ : കോറോണ പശ്ചാത്തലത്തിൽ പറവൂർ നഗരസഭ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. ഗവ. താലൂക്ക് ആശുപത്രി ,ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ ടാങ്കറിൽ അണുവിമുക്ത ലായനി ഉപയോഗിച്ച് ശുചീകരണം നടത്തി. നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം