കൊച്ചി : മഹാരാജാസ് കോളേജിന് പുറകുവശം ടി.ഡി റോഡിൽ പ്രവർത്തിക്കുന്ന ഐ.എം.എ കൊച്ചി ബ്ലഡ് ബാങ്ക് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാൻ അറിയിച്ചു. രക്തദാതാക്കളും ആവശ്യമുള്ളവരും ബ്ലഡ് ബാങ്കിനെ സമീപിക്കുന്നതിന് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. രക്തദാനത്തിന് താത്പര്യമുള്ള സന്നദ്ധപ്രവർത്തകർ, വോളന്റിയർമാർ, സംഘടനാ ഭാരവാഹികൾ, വോളന്ററി ബ്ലഡ് ദാതാക്കൾ എന്നിവർ ബ്ലഡ് ബാങ്കുമായി ബന്ധപ്പെടണം. രക്തദാനം നിർവഹിക്കുന്നതിന് വാഹനസൗകര്യം ഇല്ലാത്തവർക്ക് ബ്ലഡ് ബാങ്ക് യാത്രാസൗകര്യം ഏർപ്പെടുത്തും. ഫോൺ: 0484-2361549.