ചമ്പക്കര: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശാനുസരണം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചമ്പക്കര ശ്രീവൈഷ്ണവ ഗന്ധര്‍വ സ്വാമിക്ഷേത്രത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ക്ഷേത്ര ദർശനത്തിന് അനുമതി ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രചടങ്ങുകൾ മാത്രം നടത്തുന്നതായിരിക്കും. വിവാഹം,ചോറൂണ്, ബലിതർപ്പണം തുടങ്ങിയ ചടങ്ങുകൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.