കോതമംഗലം: കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭൂതത്താൻകെട്ട്, വടാട്ടുപാറ, ഇടമലയാർ, തട്ടേക്കാട്, കുട്ടമ്പുഴ പ്രദേശങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് നിരോധനവും യാത്രക്കാർക്ക് നിയന്ത്രണവും ഏർപ്പെടുത്തി. ഇടമലയാർ റൂട്ടിൽ ഭൂതത്താൻകെട്ട് ചെക്ക് പോസ്റ്റിലും കുട്ടമ്പുഴ റൂട്ടിൽ തട്ടേക്കാട് ചെക്ക് പോസ്റ്റിലും പരിശോധന നടത്തും.
ഭൂതത്താൻകെട്ട് ഡാമിലെ ബോട്ട് യാത്ര ഒരാഴ്ച മുൻപ് നിറുത്തിയിരുന്നു.
വടാട്ടുപാറയിൽ ചേർന്ന സർവ്വവകക്ഷിയോഗത്തിലാണ് തീരുമാനങ്ങൾ. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.കെ.രാമചന്ദ്രൻ ,പി.കെ.പൗലോസ്, പി.എ.അനസ്, ഇ.സി.റോയി, ലിസി ആന്റണി, സജി ഇടയാടി, ജയൻ നാരായണൻ, തുടങ്ങിയവർ പങ്കെടുത്തു.