harees-
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ നടന്ന സാനിറ്റൈസറിൻ്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് നിര്‍വഹിക്കുന്നു

മൂവാറ്റുപുഴ: ജീവൻ രക്ഷാഉപകരണങ്ങൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് ആവശ്യപ്പെട്ടു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആവോലി ഗ്രാമപഞ്ചായത്തിലെ ആനിക്കാട് ചിറപ്പടിയിൽ സാനിറ്റൈസറിൻ്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവർത്തകരുടെ സ്‌ക്വാഡുകൾക്കും പബ്ലിക് ഹെൽത്ത് സെൻ്ററുകൾക്കും അടിയന്തിരമായി ഇവ അനുവദിക്കണം. കൊറോണ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ പനി പരിശോധിക്കുവാൻ സാധാരണ തെർമോസ്‌കാനർ അപര്യാപ്തമാണ്. ഈ സാഹചര്യത്തിൽ തെർമോസ്‌കാനർ ആരോഗ്യ പ്രവർത്തകർക്കും പി.എച്ച്.സികൾക്കും അനിവാര്യമായിരിക്കുകയാണ്. പാലിയേറ്റീവ് രോഗികളുള്ള കുടുംബങ്ങൾക്ക് സാനിറ്റൈസറും മാസ്‌കുകളും ലഭ്യമാക്കണമെന്നും ടി.എം.ഹാരീസ് ആവശ്യപ്പെട്ടു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.കെ.അജി, സിനി സത്യൻ, ജോർജ് മോനിപ്പിള്ളി, ആനിക്കാട് പി.എച്ച്.സിയിലെ ആരോഗ്യ പ്രവർത്തകർ എന്നിവർ സംസാരിച്ചു.