കൊച്ചി:വില്ലേജ് ഓഫീസുകളിൽ നിന്ന് ഓൺലൈൻ ആയി ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസുകളിൽ നേരിട്ടെത്തുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ (ജനറൽ ) അറിയിച്ചു. കൊറോണ സംബന്ധിച്ച സുരക്ഷ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവിട്ടത്. വില്ലേജ് ഓഫീസിലെ പ്രധാന സേവനങ്ങൾ എല്ലാം ഓൺലൈനിൽ ലഭ്യമാണ്. അതിനാൽ. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന വരെ രേഖകൾക്കായി ഓൺലൈൻ സേവനം മാത്രം ഉപയോഗപ്പെടുത്തണം. ഒഴിച്ചു കൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രമേ രേഖകൾ വാങ്ങാനായി ഓഫിസിൽ എത്താൻ പാടുള്ളു എന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.