കളമശേരി:കളമശേരി, ഏലൂർ, തൃക്കാക്കര മുനിസിപ്പൽ പ്രദേശങ്ങളിൽ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് ഡിവൈഎഫ്ഐയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായി ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്ത വർക്കും കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് വേണ്ടിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. പലചരക്ക് സാധനങ്ങൾ, മരുന്ന്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയാണ് എത്തിക്കുക. കടകളിൽ നിന്ന് ലഭിക്കുന്ന ബില്ല് അനുസരിച്ചുള്ള തുക സാധനങ്ങൾ കൊണ്ടു വരുന്നവർക്ക് നൽകിയാൽ മതി. താഴെപ്പറയുന്ന നമ്പറുകളിൽ ആവശ്യക്കാർക്ക് ബന്ധപെടാം.
95621 77871, 9074027038, 9633733692