acce

അങ്കമാലി : ദേശീയപാതയിൽ അങ്കമാലി ടെൽക്കിനു സമീപം മാർട്ടിൻ ഡി പോറസ് കപ്പേളക്ക് മുന്നിൽ പെട്ടിഓട്ടോയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു. ചമ്പന്നൂർ സ്വദേശി അമ്പലത്തറ വീട്ടിൽ ടോണി ഐസക്ക് (23 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു അപകടം. മാർട്ടിൻ ഡി പോറസ് കപ്പേളയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിലേക്ക് എതിർദിശയിലൂടെ വരികയായിരുന്ന സ്കൂട്ടറിൽ അങ്കമാലി ഭാഗത്തേക്ക് വരികയായിരുന്ന പെട്ടിഓട്ടോ ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ് ടോണി തത്ക്ഷണം മരിച്ചു. ദേശീയപാതയിൽ പരിശോധന നടത്തിയിരുന്ന ഹൈവേ പൊലീസാണ് ടോണി ഐസക്കിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചത്..