കൊടുങ്ങല്ലൂർ: നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. ആലുവ ചുണങ്ങൻവേലി സ്വദേശി ടോം ജിത്തിനെയാണ് (26) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണ കേസിൽ പ്രതിയായ ടോം മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.